സമീപകാലത്ത് മികച്ച വിജയം നേടിയ ‘അനുരാഗകരിക്കിന്‍ വെള്ളം’എന്ന ചിത്രത്തിലെ ചുംബന രംഗം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ആസിഫ് അലി രംഗത്ത്. ചിത്രത്തിന്‍റെ അവസാന രംഗത്ത് രജീഷ വിജയനും, ആസിഫ് അലിയും ചേര്‍ന്നുള്ള ചുംബന രംഗമാണ് തെറ്റായ രീതിയിലൂടെ വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. ഇത്തരമൊരു രംഗമൊക്കെ മോശമായ രീതിയിലെടുത്തു പ്രചരിപ്പിക്കുന്നത് ഒരിക്കലും ഉള്‍ക്കൊല്ലാനാവില്ലായെന്നു ആസിഫ് അലി പറയുന്നു. സംവിധായകന്‍ പറയുന്നത് പോലെ ഞാന്‍ അഭിനയിക്കും അത്രമാത്രം. ആളുകള്‍ ഇതൊക്കെ മോശമായി സങ്കല്‍പിക്കുന്നിടത്താണ് പ്രോബ്ലമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
Post Your Comments