ഇരിട്ടി: ഇരിട്ടി കല്‍പ്പന ടാക്കീസില്‍ മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്‍റെ പ്രദര്‍ശനവേളയില്‍ സാങ്കേതികതടസ്സം നേരിട്ടത് സംഘര്‍ഷത്തിന് വഴിവച്ചു. പ്രദര്‍ശനം നിലച്ചതോടെ കാണികളില്‍ ചിലര്‍ തീയേറ്റര്‍ അടിച്ചു തകര്‍ത്തു. അക്രമണത്തിന് നേതൃത്വം നല്‍കിയ നാല് പേരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
ഇന്നലെ 1:30-ക്ക് തുടങ്ങിയ പ്രദര്‍ശനത്തിനിടെയാണ് തടസ്സം നേരിട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. യുഎഫ്ഒ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തീയേറ്ററിന്‍റെ സാറ്റലൈറ്റ് ബന്ധം നിലച്ചുപോയതാണ് പ്രദര്‍ശനത്തെ ബാധിച്ചത്. ഇതോടെ കുപിതരായ ഒരുപറ്റം കാണികള്‍ പുറത്തിറങ്ങി കണ്ണില്‍കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. തകരാറ് പരിഹരിച്ച് പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ ഇവര്‍ തീയേറ്ററില്‍ കയറി സിനിമ കാണുകയും ചെയ്തു.
ഇതിനിടയില്‍ പ്രകോപനം പരമാവധി ഒഴിവാക്കി തീയേറ്റര്‍ ജീവനക്കാരും, സമീപമുള്ള കച്ചവടക്കാരും പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്‍, പോലീസെത്തി പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്തു.
Post Your Comments