‘ഞങ്ങള്‍ക്ക് ലാലേട്ടന്‍ താരമല്ല സ്വന്തം ചേട്ടനെപോലെയാണ്’. ആര്‍പ്പുവിളികളും കരഘോഷകളുമായി അവര്‍ പുലിമുരുകനെ ഇന്നലെ ഉത്സവം പോലെയാണ് എതിരേറ്റത്. കൊല്ലത്ത് നിന്നുള്ള ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ ഇന്നലെ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു, തൊണ്ടപൊട്ടും വിധം അവര്‍ ഉച്ചത്തില്‍ ലാലേട്ടന് ജയ്‌വിളിക്കുകയാണ്. അവരുടെ സിരകളില്‍ ഇപ്പോള്‍ ഒറ്റ വികാരം മാത്രം. മോഹന്‍ലാല്‍ എന്ന വികാരം .
മോഹന്‍ലാല്‍ എന്ന താരത്തെ സ്ക്രീനില്‍ മാത്രം കണ്ടുള്ള പരിചയമല്ല അവര്‍ക്കുള്ളത്. എത്രയോ ലൊക്കേഷനുകളില്‍ അവര്‍ ലാലേട്ടനുമൊത്ത് ഒന്നിച്ചിട്ടുണ്ട് സ്നേഹം പങ്കുവച്ചിട്ടുണ്ട്. പുലിമുരുകന്‍ കാണാന്‍ കാവികൈലിയും കറുത്ത ഷര്‍ട്ടും ധരിച്ചെത്തിയ ഒരു ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ
ഞങ്ങള്‍ക്ക് ലാലേട്ടന്‍ ഒരിക്കലും ഒരു താരമല്ല സ്വന്തം ചേട്ടനാണ്. ഞങ്ങള്‍ ഫാന്‍സുകാര്‍ ഒന്നിച്ചു ലാലേട്ടന്‍ അഭിനയിച്ച ഒരുപാട് സിനിമയുടെ ലൊക്കേഷനുകളില്‍ പോയിട്ടുണ്ട് അവിടെയൊന്നും ഞങ്ങളൊരു താരത്തെ കണ്ടിട്ടില്ല . സ്വന്തം ചേട്ടന്‍ അടുത്തു നില്‍ക്കുന്നത് പോലെ തോന്നാറുള്ളൂ .സംസാരത്തിനിടയിലും അയാള്‍ ഇടയ്ക്ക് ഇടയ്ക്ക് മോഹന്‍ലാലിന് ജയ്‌വിളിക്കുന്നുണ്ട്.അയാള്‍ വീണ്ടും തുടര്‍ന്നു. ഫാന്‍സുകാര്‍ ഒരുക്കുന്ന പരിപാടിക്കിടെ ലാലേട്ടനുമൊത്ത് ഫോട്ടോ എടുക്കണം എന്ന് പറയുമ്പോള്‍ ഞങ്ങളെ ഒരിക്കലും ലാലേട്ടന്‍ നിരാശനാക്കിയിട്ടില്ല. ഞങ്ങള്‍ എത്രപേര്‍ ഉണ്ടെങ്കില്‍ പോലും ഓരോരുത്തരെയും പ്രത്യേകം, പ്രത്യേകം നിര്‍ത്തി ഫോട്ടോ എടുക്കാറുണ്ട് ലാലേട്ടന്‍. ഇന്ത്യയില്‍ ഒരു നടനും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഒരു മുഷിവോ ദേഷ്യമോ ഒന്നും ലാലേട്ടന്റെ മുഖത്ത് പ്രകടമാകില്ല. ഏതെങ്കിലുമൊരു നടന് ഇത്രയും സിംപിളാകാന്‍ കഴിയുമോ?
ഫോട്ടോയെടുക്കുന്ന നേരം ഒരു അനിയന്‍റെ സ്നേഹത്തോടെയാണ് ലാലേട്ടന്‍ ഞങ്ങളെ ചേര്‍ത്ത് പിടിക്കുന്നത്, ഞങ്ങള്‍ക്ക് ലാലേട്ടന്‍ ദൈവമോ, താരമോ ഒന്നുമല്ല സ്വന്തം ചേട്ടനാണ് ഞങ്ങളുടെ ജീവനായ സ്വന്തം ലാലേട്ടന്‍…
Post Your Comments