നടിയും നര്‍ത്തകിയുമായ ശാലു മേനോനെ വിവാഹം ചെയ്തത് സീരിയല്‍ നടനായ സജിയാണ്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്‍റെ ഉറക്കംകെടുത്തിയപ്പോള്‍ എന്നെ വിശ്വസിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സജി ചേട്ടനായിരുന്നു അത്. ശാലു മേനോന്‍ പറയുന്നു. എന്നെയും സജി ചേട്ടനെയും തമ്മില്‍ തെറ്റിക്കാന്‍ സീരിയല്‍ രംഗത്തെ പലരും ശ്രമിച്ചിരുന്നതായും ശാലു പറയുന്നു. പക്ഷേ സജി ചേട്ടന്‍ അതൊന്നും കേട്ട് പിന്മാറിയില്ല. സജി ചേട്ടനാണ് ആദ്യം എന്നോട് പ്രണയം തുറന്നു പറഞ്ഞത് ഞാന്‍ ആദ്യം മറുപടി നല്‍കിയിരുന്നില്ല. ‘ആലിലത്തോണി’ എന്ന സീരിയലിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. ഞങ്ങളുടെ പ്രണയം ആരഭിച്ച ഘട്ടത്തില്‍ തന്നെ ഞാന്‍ ജയിലിലായി. പിന്നീട് പല വിവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചെങ്കിലും സജി ചേട്ടന്‍ എനിക്ക് വേണ്ടി കാത്തിരിക്കാന്‍ തയ്യാറായിരുന്നു ശാലു പറയുന്നു.
Post Your Comments