General

പ്രമുഖതാരവുമായുള്ള പ്രണയത്തെക്കുറിച്ച്‌ നടി സമാന്ത പ്രതികരിക്കുന്നു

തെലുങ്ക്‌ താരം നാഗചൈതന്യയുമായുള്ള വിവാഹവാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്ത. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സിനിമാ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു സമാന്തയുടെ മതം മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത. നാഗചൈതന്യയെ വിവാഹം ചെയ്യുന്നതിന് വേണ്ടി സമാന്ത ഹിന്ദുമതം സ്വീകരിച്ചതായി പ്രചരിച്ചിരുന്നു. ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്‌, വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണ് സമാന്ത  പറയുന്നു.  ആദ്യം നാഗനാഗചൈതന്യ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ മാനസികമായി തയ്യാറായിരുന്നില്ല. പിന്നീടു എപ്പോഴോ പ്രണയത്തിയിലായെന്നും  സമാന്ത വ്യക്തമാക്കി. ‘ടു സ്റ്റേറ്റ്സ്’ എന്ന പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button