
ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറിയ മലയാള നടി മോഹിനി പള്ളിയില്‍ നടത്തിയ പ്രസംഗം വൈറലകുന്നു. തന്റെ ശരീരം പിശാചു ബാധയിലായിരുന്നുവെന്നും ശരീരത്തിൽ നിന്നും പുറത്താക്കിയത് യേശു ക്രിസ്തുവാണെന്നും നടി പറഞ്ഞു. കടുത്ത വിഷാദം, നിരാശ, ആത്മഹത്യാ പ്രേരണ ഇതെല്ലാം യേശു തന്നിൽ നിന്നും എടുത്തുമാറ്റി. നല്ലൊരു വ്യക്തിയായിരുന്നിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാനായില്ല. എന്റെ ഭർത്താവിൽ നിന്നും എന്നെ അകറ്റിയതും എനിക്ക് കോപവും നിരാശയും തന്നത് പിശാചായിരുന്നു. എന്നെ യേശു രക്ഷിച്ചു.മൂന്ന് തവണ വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ തോന്നി. അതില്‍ നിന്നെല്ലാം രക്ഷപെടുത്തിയത് യേശുവാണെന്നും മോഹിനി വീഡിയോയില്‍ പറയുന്നു.
ഹോളിക്രോസ് ടി.വിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനസ് ഉലഞ്ഞ കാലത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയം ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അവരേക്കാളൊക്കെ സുന്ദരനായ ഒരാളെയാണ് ഞാന്‍ കണ്ടത്. അയാളുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് സ്വപ്നത്തില്‍ കണ്ടയാള്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറയുന്നു.
2013 ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്തീനയായി മാറിയത്.
Post Your Comments