
ബോളിവുഡിന്റെ പ്രിയനടിയാണ് ആലിയ ഭട്ട്. ബോളിവുഡ് സുന്ദരിമാര്‍ക്ക് പലപ്പോഴും വേറിട്ട തരത്തിലെ വിവാഹ കാഴ്ചപാടുകളാണുള്ളത്. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന നിമിഷം ഞാന്‍ വിവാഹിതയാകും എന്നാണ് ആലിയ പറയുന്നത്. മറ്റാരെങ്കിലുമായി ഇപ്പോള്‍ അടുപ്പമുണ്ടോ? എന്ന ചോദ്യത്തിനും ആലിയ ഭട്ടിന് വ്യക്തമായ ഉത്തരമുണ്ട്. അത് എന്‍റെ സ്വകാര്യ പ്രശ്നങ്ങളാണ്. അതില്‍മറ്റുള്ളവര്‍ തലയിടേണ്ട കാര്യമില്ല. അങ്ങനെയൊരു ബന്ധം ഉണ്ടായാല്‍ കുടുംബത്തോടും ഉറ്റ സുഹൃത്തുക്കളോടും ആദ്യം പറയും അല്ലാതെയുള്ളവര്‍ അത് അറിയേണ്ട ആവശ്യമില്ലായെന്നും ആലിയ പറയുന്നു.
Post Your Comments