‘കൈ എത്തും ദൂരത്ത്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗൻദീപ് സിങ് നിഖിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. ഇരുവരുടെയും പ്രണയവിവാഹമാണ്. മുംബൈയിലെ ഒരു ഹോട്ടലില്‍വച്ചു ഗഗന്‍ദീപ് നിഖിതയോട് വിവാഹം കഴിച്ചോട്ടെയെന്നു ചോദിക്കുകയായിരുന്നു. ബസ് കണ്ടക്ടർ, ഭാർഗവചരിതം, ഡാഡി കൂൾ, കനൽ എന്നീ മലയാളചിത്രങ്ങളിൽ വേഷമിട്ട നിഖിത ‘ട്രാഫിക്’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും അഭിനയിച്ചിരുന്നു.
Leave a Comment