General

ചാനല്‍ വിവാദം ‘സംസ്കാരശൂന്യമായിട്ടാണ് പണ്ഡിറ്റ് സംസാരിച്ചത്’ പ്രതികരണവുമായി ഏലൂര്‍ ജോര്‍ജ്

 

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് സന്തോഷ്‌ പണ്ഡിറ്റുമായിബന്ധപ്പെട്ട ചാനല്‍ വിവാദം. അതിനു പ്രതികരണവുമായി പല മിമിക്രി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ഷോയില്‍ പണ്ഡിറ്റിനെ കളിയാക്കിയതുമായി ബന്ധപ്പെട്ടു ഏറെ പഴികേട്ടത് മിമിക്രി താരം ഏലൂര്‍ ജോര്‍ജിനാണ്. സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്  ഏലൂര്‍ ജോര്‍ജ് പറയുന്നതിങ്ങനെ.

“അന്ന് നടന്നത് തികച്ചും സൗഹൃദപരമായ ഒരു കൗണ്ടര്‍ ഷോയായിരുന്നു. കളിയും തമാശയുമായിരുന്ന ഒരു കൗണ്ടര്‍ ഷോയ്ക്കായിട്ടാണ് അന്ന് ചാനല്‍ ഫ്‌ളോറിലെത്തിയത്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ മിമിക്രിക്കാരായ ഞങ്ങളെ കടന്നാക്രമിക്കാനാണ് അയാള്‍ മുതിര്‍ന്നത്. ഒരു ഘട്ടത്തില്‍ നീയൊക്കെ ഇത്രനാള്‍ മിമിക്രി കളിച്ചിട്ട് എന്തുനേടിയെന്ന് ചോദിച്ചതോടെയാണ് ഞാന്‍ ഉള്‍പ്പെടെ സന്തോഷിനെ ചോദ്യം ചെയ്തത്. പലഘട്ടത്തിലും സംസ്കാരശൂന്യമായിട്ടാണ് പണ്ഡിറ്റ് സംസാരിച്ചത്. പതിവ് നെഗറ്റീവ് പബ്ലിസിറ്റി ഇവിടെയും ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു അയാള്‍. വളരെ സൗഹാര്‍ദപരമായിട്ടാണ് അന്ന് ഷോ കഴിഞ്ഞ് മടങ്ങിയത്. പണ്ഡിറ്റ് ഞങ്ങളുടെ അടുത്ത് വന്നു ഷോയില്‍ നടന്ന കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നു പറഞ്ഞാണ് മടങ്ങിയത്”. ഏലൂര്‍ ജോര്‍ജ് പറയുന്നു.

shortlink

Post Your Comments


Back to top button