Bollywood

‘ആദ്യം  സ്വന്തം നഗ്നത കാണൂ എന്നിട്ട് എന്നെ വിമര്‍ശിക്കൂ’, വിമര്‍ശകര്‍ക്ക് രാധികയുടെ ഉശിരന്‍ മറുപടി

 

രാധികയുടെ  ‘പര്‍ച്ചാഡ്’ എന്ന ഹിന്ദി ചിത്രം വിവാദമായതോടെ താരത്തെ ചുറ്റിപറ്റി അനാവശ്യ ചോദ്യങ്ങളുമായി രംഗത്ത് ഇറങ്ങുകയാണ് ചില റിപ്പോര്‍ട്ടര്‍മാര്‍. അവര്‍ക്ക് രാധികയുടെ വക കനത്ത മറുപടിയും കിട്ടികഴിഞ്ഞു. നഗ്ന രംഗങ്ങളില്‍ അഭിനയിച്ചത് കൊണ്ട് വിവാദങ്ങളുടെ ആവശ്യമെന്താണ്?. ഇതെന്‍റെ ജോലിയാണ് അതിനു എന്താണോ ആവശ്യമായത് അത് നല്‍കുക തന്‍റെ ഉത്തരവാദിത്വമാണെന്നും രാധിക പറയുന്നു.

വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളെ പോലുള്ളവർ വിവാദമുണ്ടാക്കുവാനായി നടക്കുന്നവരാണ്. നിങ്ങളും ആ ക്ലിപ് കണ്ടു. എന്നിട്ട് അതു മറ്റുള്ളവർക്കു കൊടുത്തു. നിങ്ങളൊക്കെ തന്നെയാണ് ഇതൊക്കെ വിവാദമാക്കി മാറ്റുന്നത്.’ രാധിക രോഷത്തോടെ പ്രതികരിക്കുന്നു.

ഞാൻ സിനിമയുടെ ഭാഗമായി ചെയ്ത ദൃശ്യങ്ങൾ ചോർന്നതിൽ എന്തെങ്കിലും നാണക്കേട് തോന്നേണ്ട കാര്യമില്ല. സ്വന്തം ശരീരത്തോട് അവജ്ഞയും നാണക്കേടും തോന്നുവർക്കാണ് മറ്റുള്ളവരുടെ ശരീരം തുറന്നു കാണുവാൻ തോന്നുന്നത്. അങ്ങനെയുള്ളവരാണ് ഇത്തരം ക്ലിപ്പുകൾക്ക് പിന്നാലെ നടക്കുന്നത്. നിങ്ങൾക്ക് നാളെ ഒരു നഗ്ന ദേഹം കാണണെന്നു തോന്നുകയാണെങ്കിൽ എന്റെ ക്ലിപ് കാണുന്നതിനു പകരം സ്വന്തം വസ്ത്രം മാറി കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് നോക്കിയാൽ മതി. അങ്ങനെ ചെയ്തിട്ട് വരൂ. എന്നിട്ട് എന്നെ വന്നു വിമര്‍ശിക്കൂ രാധിക രോഷത്തോടെ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button