തീയേറ്ററിലെ വര്‍ദ്ധിച്ച ടിക്കറ്റ് ചാര്‍ജിന് ആശ്വാസമേകി കൊണ്ട് മഹാരാഷ്ട്രിയിലെ വിവിധ നഗരങ്ങളില്‍ സല്മാന് ഖാന്റെ നേതൃത്വത്തില്‍ സല്മാന് ടാക്കീസ് എന്ന് പേരിട്ടിരിക്കുന്ന തീയേറ്റര്‍ ശൃംഖല വരുന്നു. ആറു സിംഗിള്‍ സ്ക്രീനോടെയാണ് സല്മാന് ടാക്കീസിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത്. സല്മാന് ടാക്കീസിലെ ടിക്കറ്റ് ചാര്‍ജ് 150 രൂപയാണ്. മറ്റൊരു പ്രത്യേകത കുട്ടികള്‍ക്ക് ചിത്രം സൗജന്യമായി കാണാം. ദീപാവലിക്ക് സല്മാന് ടാക്കീസ് പ്രേക്ഷകര്‍ക്കായി തുറക്കാനുള്ള പദ്ധതിയിലാണ്. ഓരോ സ്ക്രീനിലും സല്മാന് നേരിട്ടെത്തി ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്കില്‍’ അജയ്ദേവ്ഗണ് ചിത്രം ‘ശിവായ്’ എന്നിവയാകും സല്മാന് ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന ഉദ്ഘാടന ചിത്രങ്ങള്‍.
Post Your Comments