‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിലെ റോഡ് റോളര്‍ ശരിയാക്കനെത്തുന്ന മെക്കാനിക്കിന്റെ കഥാപാത്രം നമ്മുടെ മനസ്സില്‍ എന്നും നിലനില്ക്കും. അതിന്റെ പ്രധാനകാരണം കുതിരവട്ടം പപ്പു എന്ന നടന്റെ അതുല്യ പ്രകടനമാണ്. ചിത്രത്തിലെ പപ്പു പറയുന്ന ഇതിലെ സംഭാഷണങ്ങള്‍ പലതും യഥാര്‍ത്ഥ ജീവിതത്തിലേക്ക് ഇന്നും പലരും കോപ്പിയടിക്കുന്നുണ്ട്. ‘ഇപ്പോ ശരിയാക്കി തരാം’, ‘ഇത് ചെറുത്’, ‘മൊയ്തീനെ ആ ചെറിയ സ്പാനര്‍ ഇങ്ങ് എടുക്കൂ’ തുടങ്ങിയ നിരവധി രസകരമായ സംഭാഷണങ്ങള്‍ പലരും തമാശയായി നിത്യ ജീവിതത്തില്‍ ഉപയോഗിക്കാറുണ്ട്. പപ്പുവിലെ കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയരീതിയും പ്രേക്ഷകരില്‍ ചെലുത്തിയ സ്വാധീനം അത്രത്തോളം വലുതാണ്.
എന്നാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നടനെയാണ് ആദ്യം നിയോഗിച്ചത്. കോഴിക്കോടിന്റെ സ്വന്തം മാമുക്കോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം ക്ഷണിച്ചത്. പക്ഷേ സത്യന് അന്തികാടിന്റെ ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് കൊണ്ട് മാമുക്കോയയ്ക്ക് ഈ കഥാപാത്രം സ്വീകരിക്കാനയില്ല. അതിനു പരിഹാരമായി മാമുക്കോയ തന്നെയാണ് കുതിരവട്ടം പപ്പുവിന്റെ പേര് നിര്‍ദ്ദേശിച്ചത്. വളരെ കുറച്ചു സീനിലെ വരുന്നുള്ളൂവെങ്കിലും പപ്പു സന്തോഷത്തോടെ ആ കഥാപാത്രം സ്വീകരിച്ചു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടികള്‍ കിട്ടിയതും പപ്പുവിന്റെ കഥാപാത്രത്തിനായിരുന്നു. വളരെ ഭംഗിയായി തന്നെ കുതിരവട്ടം പപ്പു ആറോള്‍ കൈകാര്യം ചെയ്തുവെന്നും, ഞാന്‍ ആയിരുന്നേല്‍ ‘താമരശ്ശേരി ചുരം’ എന്ന് പറഞ്ഞു ഇത്ര നീട്ടില്ലായിരുന്നുവെന്നും അയാളുടെ ശൈലിയില്‍ അയാള്‍ അത് പറഞ്ഞപ്പോള്‍ കൂടുതല്‍ ഭംഗിയായെന്നും മാമുക്കോയ പറയുന്നു.
Post Your Comments