General

കാവേരി വിഷയം;അവതാരികയോട് പ്രകോപിതനായി പ്രകാശ്‌ രാജ്

മലയാള ചിത്രമായ ‘ഷട്ടറി’ന്റെ കന്നഡ പതിപ്പായ ‘ഇടൊല്ലെ രാമായണ’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി കന്നഡ ചാനല്‍ നടത്തിയ അഭിമുഖ സംഭാഷണത്തിനിടെ പൊട്ടിത്തെറിച്ച് നടന്‍ പ്രകാശ്‌ രാജ്. സിനിമയുമായി ബന്ധമില്ലാത്ത അവതാരികയുടെ ചോദ്യമാണ് പ്രകാശ്‌ രാജിനെ ചൊടിപ്പിച്ചത്. താരത്തോട് കാവേരി വിഷയത്തെപ്പറ്റി ചോദിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. കാവേരി വിഷയം വളരെ പ്രകോപനപരമായ കാര്യമാണ്. ഇത്തരം ചോദ്യങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു സിനിമാതാരം എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമാണ് പ്രകാശ്‌ രാജ് പറയുന്നത്. ഇനി തന്നെ അഭിമുഖത്തിനു വേണ്ടി സമീപിക്കരുതെന്നു പറഞ്ഞാണ് പ്രകാശ്‌ രാജ് ഇറങ്ങി പോയത്.

shortlink

Post Your Comments


Back to top button