Kollywood

ഇനി വിക്രമല്ല റെമോ മറ്റൊരു റെമോ വരുന്നു

അന്യനില്‍ വിക്രം റെമോയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ സിനിമാ പ്രേമികള്‍ കയ്യടികളോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്. അന്യനിലെ വിക്രത്തിന്‍റെ കഥാപാത്രത്തിന്റെ പേരായിരുന്നു റെമോ എങ്കില്‍ ഇവിടെ തമിഴ് സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ പേരാണ് ‘റെമോ’. ചിത്രത്തിന്‍റെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ്. ഷിബു തമീന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. നിര്‍മ്മാണം ആര്‍.ഡി രാജയാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രസ്സ് മീറ്റ് എറണാകുളത്ത് വച്ചു നടന്നു.ശിവകാര്‍ത്തികേയന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറിന് വന്‍സ്വീകാര്യതയാണ് മൂന്ന് ദിവസംകൊണ്ട് ലഭിച്ചിരിക്കുന്നത് . ചിത്രത്തിലെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

shortlink

Post Your Comments


Back to top button