മമ്മൂട്ടി ഒരു അഭിമുഖ സംഭാഷണത്തിനിടയില്‍ തന്നെ എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ച സാറാമ്മ ടീച്ചറിനെ കുറിച്ച് പങ്കുവച്ചിരുന്നു. ഇതറിഞ്ഞ ടീച്ചര്‍ മമ്മൂട്ടിക്ക് ഒരു കത്തെഴുതി. മാതൃഭുമി ചാനലിലെത്തിയ ടീച്ചറുടെ മകള്‍ ടീച്ചര്‍ക്ക് മമ്മൂട്ടിയെ കാണാനുള്ള അതിയായ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞു. സാറാമ്മ ടീച്ചറുടെ 78 -ആം പിറന്നാള്‍ ദിവസം ക്ലബ് എഫ്,എം ടീച്ചര്‍ക്ക് മമ്മൂട്ടിയുമായി സംസാരിക്കാന്‍ അവസരമൊരുക്കി. കുറേയധികം നല്ല ഓര്‍മ്മകള്‍ അവര്‍ ഫോണിലൂടെ പങ്കുവച്ചു. ടീച്ചര്‍ പണ്ടുകാലത്ത് വളരെ സുന്ദരിയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.ക്ലാസ്സിലെ അച്ചടക്കമുള്ള മുഹമ്മദ്കുട്ടി എന്ന ശിഷ്യനെക്കുറിച്ച് സാറാമ്മ ടീച്ചര്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നു.
Post Your Comments