ടോപ് ലെസ് ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട വിവാദം അച്ഛനും അമ്മയ്ക്കും വളരെയധികം വേദനയുണ്ടാക്കി എന്നാണ് ശ്രുതി മേനോന്‍ പറയുന്നത്. ഞാന്‍ അവരോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. എങ്കിലും ഞാന്‍ ചെയ്യുന്നത് ഒരു തെറ്റല്ല എന്നുള്ളത് കൊണ്ട് എനിക്ക് അതില്‍ കുറ്റബോധം തോന്നിയില്ല. എനിക്ക് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ് ഞാന്‍ ചെയ്യുന്നതെന്നും ശ്രുതി പറഞ്ഞു. ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ടു വന്ന മോശം പ്രതികരണങ്ങളെ മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നും ശ്രുതി വ്യക്തമാക്കി. എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് അത് എന്‍റെ മാത്രം സ്വാതന്ത്ര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് നല്ല അഭിപ്രായം പറഞ്ഞവരുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
Post Your Comments