![](/movie/wp-content/uploads/2016/10/priyadar.jpeg)
ലിസിയുമായുള്ള വേര്‍പിരിയല്‍ എന്നെ ശരിക്കും തളര്‍ത്തികളഞ്ഞു. കുടുംബ പ്രശ്നങ്ങള്‍ മൂലം സ്വന്തം സിനിമ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ വ്യക്തമാക്കുന്നു.
‘ഒപ്പം’ ഷൂട്ട് ചെയ്യുമ്പോൾ ഒരു ദിവസം ബ്രേക്ക് സമയത്ത് ലാലിന്റെ കാരവാനിൽ ചെന്നു. അദ്ദേഹം ഒരു മലയാള സിനിമ കാണുകയാണ്. സീൻ കണ്ടപ്പോൾ മനസിലായി ഇതു ഞാൻ കണ്ടിട്ടുള്ള ചിത്രമാണെന്ന്. ഇതേത് സിനിമ, ഞാൻ ലാലിനോട് ചോദിച്ചു. നിനക്ക് ഓർമയില്ലേ എന്നു ലാലിന്റെ മറുചോദ്യം. കണ്ടിട്ടുള്ള സിനിമയാണ്. പേര് ഓർമിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ലാൽ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു, പ്രിയാ… ഇതു നിന്റെ സിനിമയാണ്, ആമയും മുയലും.! എത്രമാത്രം പ്രശ്നത്തിലായിരുന്നു ഞാന്‍ എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. സംവിധാനം ചെയ്ത ചിത്രം പോലും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. പ്രിയദര്‍ശന്‍ വേദനയോടെ പറയുന്നു.
Post Your Comments