സംവിധായകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ആതിര സന്തോഷ് സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. ‘നെടു നാള്‍ വാടെ’ എന്ന തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തിരുന്ന നടിയെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. ഇത് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ തന്നെ കൊന്നുകളയുമെന്ന് ഇയാള്‍ പറഞ്ഞതായി നടി പറയുന്നു. നിങ്ങള്‍ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കാന്‍ റെഡിയായത് അപ്പോള്‍ പറയുന്നതൊക്കെ അനുസരിക്കേണ്ടിവരുമെന്നും ഇയാള്‍ പറഞ്ഞതായിട്ടാണ് ആതിരയുടെ വെളിപ്പെടുത്തല്‍. സംവിധായകന്‍റെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ സിനിമയില്‍ നിന്ന് പിന്മാറിയതെന്നും ആതിര പറയുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങിയിട്ട് ഒരുവര്‍ഷമായി ഇതിലെ നായകനെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ അയാള്‍ സിനിമയുടെ ചിത്രീകരണം മനപൂര്‍വ്വം നീട്ടിവെക്കുകയുമായിരുന്നു ആതിര പറയുന്നു. ഷൂട്ടിംഗ് സമയത്ത് ഫോണ്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. എന്ത് കഴിക്കണമെന്നും, എപ്പോള്‍ ഉറങ്ങണമെന്നും തീരുമാനിച്ചിരുന്നത് അയാളാണ് ആതിര വേദനയോടെ പറയുന്നു. റൂമില്‍ വന്നു എന്നെ ഉപദ്രവിക്കും ഇപ്പോള്‍ അതൊക്കെ പറയാന്‍ പേടിയാകുന്നുവെന്നും ആതിര പറഞ്ഞു
Post Your Comments