![aditi](/movie/wp-content/uploads/2016/10/aditi.jpg)
സംവിധായകന്‍ പീഡിപ്പിച്ച മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആതിരി സന്തോഷ് എന്ന അതിഥിയെ സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മലയാളത്തില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദത്തുപുത്രി എന്ന സീരിയലില്‍ അതിഥി അഭിനയിച്ചിട്ടുണ്ട്.
വാട്ട്‌സാപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ നടിയുമായി അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ലൊക്കേഷനില്‍ നിന്ന് അതിഥിയ്ക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. നടികര്‍ സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പ്രസിഡന്റ് നാസര്‍ പറഞ്ഞു. എന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേ കുറിച്ച് അന്വേഷിക്കും എന്ന് സംഘടന പറഞ്ഞിട്ടുണ്ട്. വിശാല്‍ നേരിട്ട് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
Post Your Comments