നടന് പൃഥിരാജ് അഞ്ചു വര്‍ഷത്തിനു മുന്‍പേ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുമായിരുന്നു.പക്ഷേ അത് നടക്കാതെ പോയതിനുപിന്നില്‍ മറ്റൊരു കാരണമുണ്ട്. പൃഥിരാജ് സംവിധാനം ചെയ്യാന്‍ ഇരുന്ന ചിത്രമായിരുന്നു പൃഥിരാജ് തന്നെ നായകനായ ‘സിറ്റി ഓഫ് ഗോഡ്’. ആ സമയത്ത് തന്നെയാണ് തമിഴിലേക്ക് മണിരത്നത്തിന്റെ ക്ഷണം പൃഥിരാജിന് ലഭിക്കുന്നത്. മണിരത്നത്തിന്റെ ‘രാവണ്‍’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പൃഥിരാജിനെ ക്ഷണിച്ചത്. മണിരത്നം സിനിമയിലെ സ്വപ്ന തുല്യമായ അവസരം സ്വീകരിച്ചിട്ടു സംവിധാനമോഹം പൃഥിരാജ് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് വീണ്ടും കടക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥിരാജ്. മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൃഥിരാജ്.
Post Your Comments