സന്തോഷിനെ വ്യക്തിഹത്യ നടത്തിയ ചാനല്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിപടരുകയാണ്. ഇതിന്‍റെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. അവര്‍ എന്നെ വിരൂപന്‍ എന്നുവരെ വിളിച്ചു കളിയാക്കി വേദനയോടെ സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് മനസ്സ് തുറന്നത്.
“മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഞാൻ കഴിവതും ഒഴിവാകുകയാണ് പതിവ്. നേരത്തേയും ഞാൻ ഈ ചാനലിന്റെ മറ്റു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഓണപ്പരിപാടിയാണ്, കൗണ്ടർ പറയലാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ ഇൗ പരിപാടിയലേക്ക് വിളിച്ചത്. എന്നാൽ എന്നെ അപമാനിക്കാൻ മനഃപൂർവം മനഃപൂർവം ചാർട്ട് ചെയ്ത പ്രോഗ്രാം പോലെയാണ് എനിക്ക് തോന്നിയത്. അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ എന്റെ ഏറ്റവും അടുത്തിരുത്തി. സപ്പോർട്ട് ചെയ്യുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് മൈക്ക് കൊടുക്കുന്നുമുണ്ടായിരുന്നില്ല. അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. ഞങ്ങൾ 25 വർഷമായി ഇൗ ഫീൽഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവർ പറയുന്നത്. അവരോടൊപ്പം മിമിക്രികളിൽ അഭിനയിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നൊക്കെയാണ് അവർപറയുന്നത്. ഇപ്പോഴും ആണുങ്ങൾ പെൺവേഷം കെട്ടിയാണത്രേ മിമിക്രികളിൽ അഭിനിയിക്കുന്നത്. അതിനു ഞാൻ എന്തുചെയ്യണം? സന്തോഷം പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. അതുകൊണ്ടാണ് പെൺകുട്ടികൾ എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറാകുന്നത്. ഞാൻ ആരെയും അനുകരിക്കുന്നില്ല. പെൺകുട്ടികൾ എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറാകുന്നത്. ഞാൻ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്. അവർ മോഹൻലാലിനേയും മമ്മൂട്ടിയേയും അനുകരിച്ചാണ് ജീവിക്കുന്നത്.
ഞാൻ സിനിമയെടുത്താൽ അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. എന്നെ വിമർശിക്കുന്നവർ എന്റെ സിനിമ കാണണ്ട . അല്ലാതെ താൻ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാൻ അവർക്ക് അവകാശമില്ല. ഇൗ പറയുന്നവർക്ക് ഒരു അഞ്ച് മിനിറ്റ് ഡോക്യുമെന്ററി എടുക്കാനുള്ള ധൈര്യം പോലുമില്ല. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു”. സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Post Your Comments