പ്രിയദര്ശന്- ലിസ്സി വിവാഹമോചനം നേരെത്തെ തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവാര്ത്തയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തലാണ് ‘വനിത’യുടെ അഭിമുഖത്തിലൂടെ പ്രിയദര്ശന് പങ്കുവയ്ക്കുന്നത്. പ്രിയദര്ശന് എന്ന സംവിധായകന്റെ കാലം കഴിഞ്ഞു എന്ന് തന്നോട് പലരും പറഞ്ഞിരുന്നതായി ലിസ്സി കോടതിയില്‍ പറഞ്ഞിരുന്നു ഇത് കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. അത്രയും നേരം പിടിച്ചു നിന്ന എനിക്ക് നിയന്ത്രണം വിട്ടുപോയെന്നും പ്രിയന് പറയുന്നു. നാവ് പോലും അനക്കാന്‍ കഴിയാത്ത രീതിയിലുള്ള ആഘാതാമായിരുന്നു എനിക്ക് കിട്ടിയത് പ്രിയന് മനസ്സ് തുറന്നു. പിന്നെ മുറിക്കുള്ളില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്നൊരു മോചനം ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ തുടര്‍ച്ചയായി സിനിമകള്‍ കണ്ടു, പുസ്തകങ്ങള്‍ വായിച്ചു. സിനിമയാണ് എന്റെ ജീവിതം മടക്കി തന്നത്. മോഹന്‍ലാല്‍ എന്ന നടനാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നും അഭിമുഖത്തില്‍ പ്രിയന് വ്യക്തമാക്കുന്നു. എന്റെ ജീവിതത്തില്‍ ഇനിയൊരു സ്ത്രീയുടെ സന്നിധ്യമുണ്ടാകില്ലെന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
Post Your Comments