General

ചാനല്‍ അവഹേളനം ‘ഞാനും പണ്ഡിറ്റിനൊപ്പം’ സന്തോഷ്‌ പണ്ഡിറ്റിനു പിന്തുണയുമായി അജു വര്‍ഗീസ്‌

ചാനല്‍പരിപാടിയില്‍ വിളിച്ചു വരുത്തി സന്തോഷ്‌ പണ്ഡിറ്റിനെ വ്യക്തിപരമായി അപമാനിച്ചതില്‍ അമര്‍ഷം രേഖപ്പെടുത്തുകയാണ് നടന്‍ അജു വര്‍ഗീസ്‌. സന്തോഷിനു നിരവധി പേര്‍ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫ്ളവേഴ്സ് ടിവിയിലെ പരിപാടിക്കിടെയാണ് സന്തോഷ്‌ പണ്ഡിറ്റിനെ ഒരുകൂട്ടം പേര്‍ വ്യക്തിപരമായി ആക്രമിച്ചത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ആളുകള്‍ അവഹേളിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അദ്ദേഹത്തിന്റെ സിനിമകളോട് നമുക്ക് വ്യത്യസ്ഥ തരത്തിലുള്ള അഭിപ്രായങ്ങള്‍ വന്നേക്കാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള ഇത്തരം വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നുവെന്നും അജു വര്‍ഗ്ഗീസിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നുമാണ് അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Post Your Comments


Back to top button