General

കളിയാക്കലുകള്‍ അതിര് കടക്കുന്നു, കളി സന്തോഷ്‌ പണ്ഡിറ്റിനോട് വേണ്ട,പണ്ഡിറ്റിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

ഫ്ലവേഴ്സ് ചാനലിലെ പരിപാടിക്കിടെ സന്തോഷ്‌ പണ്ഡിറ്റിനെ വ്യക്തിപരമായി ആക്ഷേപിച്ചവര്‍ക്കെതിരെ കലിതുള്ളി സോഷ്യല്‍ മീഡിയ. മുന്‍പതോളം മിമിക്രികലാകരന്മാര്‍ അണിനിരന്ന പരിപാടിയില്‍ സന്തോഷ്‌ പണ്ഡിറ്റ് വ്യക്തിപരമായി ആക്രമിക്കപ്പെടുകയായിരുന്നു. പരിഹാസവര്‍ഷം ചൊരിഞ്ഞവര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന താരത്തെ ശരിക്കും വട്ടം കറക്കാന്‍ ശ്രമിച്ചു എങ്കിലും പണ്ഡിറ്റ്‌ കരുത്തോടെ അവര്‍ക്ക് മുന്നില്‍ പൊരുതി. സന്തോഷിനെ വച്ച് മുന്‍പും ചാനലുകാര്‍ പലതവണ ഇത്തരത്തിലുള്ള ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ചാനലിന്‍റെ റേറ്റിംഗ് കൂട്ടാനുള്ള കരുനീക്കാമാണോ ഇതെന്നും സംശയമുണ്ട്‌. എന്നാല്‍ തന്നെയും പാവം പണ്ഡിറ്റിനെ വിളിച്ചിരുത്തി ഇത്തരത്തില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നത് വളരെ നെറികെട്ട പരിപാടിയാണെന്നാണ് സോഷ്യല്‍ മീഡിയില്‍ പലരും അഭിപ്രായപ്പെടുന്നത്. സന്തോഷിനെ പിന്തുണച്ച് അജുവര്‍ഗീസിനെ പോലെയുള്ള യുവതാരങ്ങളും രംഗത്തെത്തി. പണ്ഡിറ്റിനെ ചാനലില്‍ വിളിച്ചു വരുത്തി വ്യക്തിപരമായി അധിക്ഷേപിച്ച കാണികളെയും, മിമിക്രികലാകരന്മാരെയും വെറുതെ വിടാന്‍ ട്രോളര്‍മാര്‍ക്ക് ഉദ്ദേശമില്ല. സന്തോഷ്‌ പണ്ഡിറ്റിനെ പിന്തുണയ്ക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

അവയില്‍ ചിലത്

s 3 s 1 s 2

shortlink

Post Your Comments


Back to top button