General

‘എന്റെ വിശപ്പ്‌ മാറ്റിയ ദൈവമാണ് വിനീത്’ വിനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍റെ വൈകാരികമായ കുറിപ്പ്

യുവ നിരയിലെ ഒരു സംവിധായകന്‍ മറ്റൊരു സംവിധായകനെ ദൈവമായി കാണുകയാണ്. മറ്റാരുമല്ല ഇവര്‍ മലയാള സിനിമയുടെ മികച്ച സംവിധായകരായ അല്‍ഫോണ്‍സിന്‍റെയും, വിനീതിന്‍റെയും കാര്യമാണ് പറഞ്ഞു വരുന്നത്. കഷ്ടപാടിനിടയിലെ ചെന്നൈ ജീവിതത്തിലാണ് വിനീത് തനിക്കു മുന്നില്‍ ദൈവമായി അവതരിച്ചതെന്നും, തന്‍റെ പട്ടിണി മാറാന്‍ സഹായിച്ച അവന്‍ ദൈവ തുല്യനാണെന്നും വിനീത് സ്മരിക്കുന്നു. വിനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കിടുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

‘’ഹാപ്പി ബര്‍ത്ത്‌ഡേ വിനീത് ശ്രീനിവാസന്‍, ചെന്നൈയില്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ഒരു ആശ്വാസമായിരുന്നു നീ എന്ന കൂട്ടുകാരന്‍. നന്ദി പറഞ്ഞാല്‍ തീരൂല്ല വിനീതേ. ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോ ആന്‍ഡ് ഫ്രണ്ട്” അല്‍ഫോണ്‍സ് വൈകാരികതയോടെ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button