തമിഴ് മന്നന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധദമ്പതികള്‍ രംഗത്ത്. ചെറുപ്പത്തില്‍ ധനുഷ് വീട്ടില്‍നിന്ന് ഒളിച്ചോടുകയായിരുന്നത്രേ. ധനുഷിന്റെ യഥാര്‍ഥ പേര് കലൈയരസന്‍ എന്നാണെന്നും ദമ്പതികള്‍ പറയുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍.
ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. തിരുപ്പുവനം സ്വദേശികളാണിവര്‍. കതിരേശന്‍ മീനാല്‍ എന്ന ദമ്പതികളാണ് പോലീസിനും മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ പരാതി നല്‍കിയത്. നിരവധി തവണ ഇക്കാര്യവും പറഞ്ഞ് ധനുഷിനെ കാണാന്‍ ചെന്നിട്ടുണ്ട്.
എന്നാല്‍, ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാന്‍ പോലും കൂട്ടാക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ധനുഷ് പ്രതികരിച്ചിട്ടില്ല.
Post Your Comments