വരലക്ഷ്മി ശരത് കുമാറും-വിശാലും തമ്മിലുള്ള പ്രണയബന്ധത്തിന് വിള്ളല്‍ വീണതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോളിവുഡ്പ്ര മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരു താരങ്ങളും ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കാതിരുന്നതിനാല്‍ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നില്ല, എന്നാലിപ്പോള്‍ വരലക്ഷ്മി തന്നെ സംഭവത്തിന്റെ സത്യവസ്ഥ വെളിപ്പെടുത്തുകയാണ്. തങ്ങളുടെ പ്രണയ ബന്ധം അവസാനിച്ചിരിക്കുന്നു എന്ന തരത്തിലാണ് വരലക്ഷ്മിയുടെ ട്വിറ്റര്‍ കുറിപ്പ്. ‘വേര്പിരിയലുകള് മറ്റൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴുവർഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്നേഹം’? ഇങ്ങനെയാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശാലും വരലക്ഷ്മിയുടെ പിതാവുമായ ശരത് കുമാറും തമ്മിലുള്ള പോരാട്ടത്തില്‍ വിശാലിനെ വരലക്ഷ്മി പിന്തുണച്ചതും വലിയ വാര്‍ത്തയായിരുന്നു. താന്‍ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്നും 2018 വിവാഹം ഉണ്ടാകുമെന്നും വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇത്തരത്തിലൊരു പരസ്യ പ്രഖ്യാപനം നടത്തിയത് വരലക്ഷ്മിയെ ചൊടിപ്പിച്ചു. ഇതിന്റെ പേരില്‍ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ തനിക്ക് നഷ്ടമായെന്നും വരലക്ഷ്മി പറയുന്നു.
Post Your Comments