General

ലാല്‍ സാറുമൊത്ത് അഭിനയിക്കുന്നത് ഒരു ബഹുമതിയാണ് പക്ഷേ…. പുതിയ മേജര്‍ രവി ചിത്രത്തെക്കുറിച്ച് റാണ ദഗ്ഗുബട്ടി

പുതിയ മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലും തെലുങ്ക്‌ സൂപ്പര്‍താരം റാണ ദഗ്ഗുബട്ടിയും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റാണ ദഗ്ഗുബട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു ലാല്‍ സാറുമൊത്ത് അഭിനയിക്കുന്നത് ഒരു ബഹുമതിയാണ് പക്ഷേ ഇപ്പോള്‍ അങ്ങനെ ഒരു സിനിമ ലാല്‍ സാറുമായി ചെയ്യുന്നില്ല. ട്വിറ്ററിലായിരുന്നു റാണ ദഗ്ഗുബട്ടിയുടെ പ്രതികരണം. റാണ ദഗ്ഗുബട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ മേജര്‍ രവി ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നത് മുതല്‍ പ്രേക്ഷകരും ആവേശത്തിലായിരുന്നു. വരുംനാളില്‍ മോഹന്‍ലാലും റാണ ദഗ്ഗുബട്ടിയും കൈകോര്‍ക്കുന്ന സിനിമ ആരാധകര്‍ക്ക് ലഭിക്കുമെന്ന് തന്നെ കരുതാം.

shortlink

Post Your Comments


Back to top button