General

ജനറല്‍ ആശുപത്രിയില്‍ സിനിമ ഷൂട്ടിംഗ്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍

കോട്ടയം ജനറല്‍ ആശുപത്രി സിനിമ ഷൂട്ടിംഗിന് വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധമറിയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വാഹന പാര്‍ക്കിംഗ് ഫീസ്‌ മാത്രം ഈടാക്കിയാണ് ആശുപത്രി സിനിമ ചിത്രീകരണത്തിനായി വിട്ടു കൊടുത്തതെന്നായിരുന്നു ഇവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരും ആശുപത്രി അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി. ദിവസവും അയ്യായിരം രൂപ അടച്ചു കൊണ്ടിരുന്ന സിനിമ പ്രവര്‍ത്തകര്‍ഇനി മുതല്‍ പതിനായിരം അടക്കണം എന്ന ധാരണയിലാണ് ചര്‍ച്ച അവസാനിച്ചത്. വിവാഹത്തിനും പൊതുപരിപാടിയ്ക്കുമെത്തുന്ന മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആശുപത്രി കോമ്പൗണ്ട് വിട്ടുകൊടുക്കാറുണ്ട് അതിന് പാര്‍ക്കിങ് ഫീസും ഇവര്‍ ഈടാക്കാറുണ്ട്. ഷൂട്ടിങ്ങിനായി സിനിമാ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴും വാഹന പാര്‍ക്കിങ്ങിനായി ഈടാക്കുന്ന അയ്യായിരം രൂപ മാത്രമേ ഈടാക്കിയുള്ളു എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മൂന്നുദിവസത്തെ ഷൂട്ടിങ്ങാണ് ആശുപത്രിയില്‍ നടക്കുന്നത്. ഓരോ ദിവസവും അയ്യായിരം രൂപ അടക്കണം എന്നതായിരുന്നു കരാര്‍. നിവിന്‍ പോളി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button