
നവംബര്‍ 8-നാണ് ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇന്നലെ നടന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യസംവാദത്തില്‍ ഹിലരി ക്ലിന്റണ് എതിരാളി ഡൊണാള്‍ഡ് ട്രംപിനു മേല്‍ മുന്‍തൂക്കം നേടുകയും ചെയ്തു. ഈ അവസരത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്താനായി “താന്‍ പൂര്‍ണ്ണനഗ്നയായാണ്” ഇത്തവണ വോട്ടു രേഖപ്പെടുത്തുക എന്ന് പറഞ്ഞ് പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി പുറത്തിറക്കിയിരിക്കുന്ന വീഡിയോ വൈറല്‍ ആയിമാറി.
വീഡിയോയില്‍ പൂര്ണ്ണനഗ്നയായിത്തന്നെ പ്രത്യക്ഷ്യപ്പെടുന്ന കാറ്റിയുടെ പ്രകടനം ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുകയാണ്. അമേരിക്കന്‍ ഭരണഘടനയെ തെറ്റായി മനസിലാക്കി “നഗ്നയായി” ആണെങ്കിലും വോട്ട് രേഖപ്പെടുത്താം എന്ന് പറഞ്ഞ് പോളിംഗ് സ്റ്റേഷനില്‍ എത്തുന്ന കഥാപാത്രമായാണ് കാറ്റി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒടുവില്‍ പൊതുസ്ഥലത്തുള്ള നഗ്നതാപ്രദര്‍ശനത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്ന കാറ്റിക്ക് തുടര്‍ന്നാണ് മനസിലാകുന്നത് പൂര്‍ണ്ണനഗ്നയായി വോട്ടു ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നില്ല എന്നുള്ളത്.
ഒടുവില്‍ “വോട്ട് രേഖപ്പെടുത്താന്‍ ഓര്‍മ്മിക്കൂ. നിങ്ങള്‍ എന്താണ് ധരിച്ചിരിക്കുന്നതെന്ന് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല, വസ്ത്രം ധരിച്ചാല്‍ മാത്രം മതി” എന്ന രസകരമായ സന്ദേശത്തോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ കാണാം:
Post Your Comments