General

അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു ‘ക്ഷമിക്കണം എനിക്ക് ഈ സിനിമയില്‍ സഹകരിക്കാന്‍ കഴിയില്ല എനിക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു’ സത്യന്‍ അന്തികാട് പറയുന്നു

മമ്മൂട്ടിയെ നായകനാക്കി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സത്യന്‍ അന്തികാട് ഇപ്പോള്‍ അദ്ധേഹത്തിന്റെ മകനെവച്ചു സിനിമ ചെയ്യുന്ന തിരക്കിലാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തികാട് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ ‘ജോമോന്റെ സുവിശേഷങ്ങള്‍’ സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ നിന്ന് കൊണ്ടുതന്നെ സത്യന്‍ അന്തികാട് ഫേസ്ബുക്കിലൂടെ മനോഹരമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ്.

സത്യന്‍ അന്തികാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു –
“ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.”
കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ്.
“പ്രസവ സമയത്ത് ഞാൻ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.”
ഞാൻ സമ്മതിച്ചു.
അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുൽഖർ സൽമാൻ’ എന്ന് പേരിട്ടു. അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകൻ. അനായാസമായ അഭിനയത്തിലൂടെ ദുൽഖർ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാൻ പ്രേക്ഷകർ ക്രിസ്മസ് വരെ കാത്തിരിക്കണം.
‘ജോമോന്റെ സുവിശേഷങ്ങൾ’ ചിത്രീകരണം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button