Kollywood

സൂപ്പര്‍താരത്തോടൊപ്പം മഞ്ജു വാര്യര്‍ തമിഴിലേക്ക്

മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റെ സാനിദ്ധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് നടി മഞ്ജു വാര്യര്‍. രമണ എന്ന തമിഴ് സംവിധായകന്‍റെ പുതിയ ചിത്രത്തിന് വേണ്ടി മഞ്ജു സമ്മതം ‘മൂളിയെന്നാണ് പുതിയ വിവരങ്ങള്‍. അരവിന്ദ് സ്വാമിയായിരിക്കും മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രത്തിലെ നായകന്‍. ‘വാനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘തിരുമലൈ’യും, ‘ആദി’യുമൊക്കെ സംവിധാനം ചെയ്ത രമണയും ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്.

shortlink

Post Your Comments


Back to top button