സിനിമയിലെ എന്‍റെ ലിപ് ലോക്ക് ചുംബനം അവര്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചു:ഹണി റോസ്

‘വണ്‍ ബൈ ടു’ എന്ന ചിത്രത്തിലെ തന്‍റെ ലിപ് ലോക്ക് ചുംബനം തെറ്റായ രീതിയില്‍ ദുരുപയോഗം ചെയ്തതിനെതിരെ നടി ഹണി റോസ് രംഗത്ത്. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണിയുടെ വെളിപ്പെടുത്തല്‍. എന്‍റെ അച്ഛനും അമ്മയ്ക്കും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമാല്ലാതിരുന്നിട്ടും കഥയ്ക്ക് അനിവാര്യമായതിനാല്‍ ഞാന്‍ ഇതിനു തയ്യാറാവുകയായിരുന്നുവെന്ന് ഹണി പറയുന്നു. സിനിമയില്‍ കുറച്ചു സെക്കണ്ടുകള്‍ നേരം മാത്രമാണ് ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നത് എന്നാല്‍ ഈ രംഗം സിനിമയുടെ കച്ചവടത്തിനായി ഉപയോഗിച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നും ഹണി റോസ് പറയുന്നു. പരസ്യത്തിലും, പോസ്റ്ററിലുമൊക്കെ ലിപ് ലോക്ക് രംഗം കൂടുതലായി ഉപയോഗിച്ചെന്നും ഹണി കുറ്റപ്പെടുത്തി. ചിത്രത്തിലെ ലിപ് ലോക്ക് രംഗം പ്രമോഷന് വേണ്ടി ഉപയോഗിച്ചത് കുടുംബ പ്രേക്ഷകരെ ചിത്രത്തില്‍ നിന്ന് അകറ്റിയെന്നും ഹണി റോസ് പറഞ്ഞു.

Share
Leave a Comment