Kollywood

ഇനി ധനുഷ് സംവിധായകനാകും ഗൗതം മേനോന്‍ അഭിനയിക്കും

ക്യാമറയ്ക്ക് പിന്നിലെ ഹീറോ മുന്നിലും, മുന്നിലെ ഹീറോ പിന്നിലും വരുന്ന പുതിയൊരു തമിഴ് ചിത്രം ഒരുങ്ങുകയാണ് കോളിവുഡില്‍. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ അഭിനയിക്കും എന്നാണ് പുതിയ വിവരങ്ങള്‍. ‘പവര്‍ പാണ്ടി’ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ഗൗതം മേനോന്‍ അഭിനയിക്കുക. ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും, സ്റ്റണ്ട് കലാകാരന്‍മാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയം. രാജ് കിരണ്‍, പ്രസന്ന, ഛായാ സിംഗ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button