നടി മേനക സുരേഷിന്‍റെ മകള്‍ രേവതിയുടെ വിവാഹം വലിയൊരു പിണക്കത്തിന്റെ ഇണക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള അകല്‍ച്ച പല മാധ്യമങ്ങളിലും വാര്‍ത്തയായി വന്നിരുന്നു. രാഷ്ട്രീയത്തിലെ വ്യത്യസ്ഥ കാഴ്ചപാടുകളും മറ്റുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുമൊക്കെയാണ് ഇവരെ തമ്മില്‍ വര്‍ഷങ്ങളോളം അകറ്റിനിര്‍ത്തിയത്. നടി മേനകയുടെ മകള്‍ രേവതിയുടെ കല്യാണത്തിന് ഗുരുവായൂരില്‍ എത്തിയ ഇരുവരും മനസ്സ് തുറന്നു പരസ്പരം കെട്ടിപ്പിടിച്ചു. ‘ഞങ്ങളുടെ പിണക്കങ്ങള്‍ അവസാനിച്ചിരിക്കുന്നു’വെന്നു ഇരു താരങ്ങളും സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. നേരെത്തെ രതീഷിന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്ത ഇരുവരും തീരെയോജിപ്പല്ലാത്ത സമീപനത്തോടെയാണ് പെരുമാറിയത്. സുരേഷ് ഗോപി മമ്മൂട്ടിയുടെ അടുത്ത് വന്നു തോളില്‍ കൈവച്ചപ്പോള്‍ മമ്മൂട്ടി ശ്രദ്ധിക്കാത്തത് പോലെ മറ്റൊരാളെ കൈ വണങ്ങുന്ന ദൃശ്യം വീഡിയോകളില്‍ കാണാമായിരുന്നു. സിനിമ പ്രവര്‍ത്തകര്‍ പലപ്പോഴും ഇവരുടെ പിണക്കം അവസാനിപ്പിക്കാനായി ശ്രമം നടത്തിയിരുന്നു. ഇവരുടെ പിണക്കത്തിന് പിന്നിലെ കാരണത്തിന്റെ പല കഥകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള സ്വര ചേര്‍ച്ചയ്ക്ക് കാരണമാകുന്ന പല കഥകളും പ്രചരിച്ചെങ്കിലും അവയക്ക് പിന്നിലെ സത്യം യാഥാര്‍ത്ഥ്യത്തില്‍ എന്താണെന്ന് ഇരു താരങ്ങള്‍ക്കും മാത്രം അറിയൂകയുള്ളൂ. രതീഷിന്‍റെ മകളുടെ കല്യാണത്തിന്റെ വിവാഹവേദിയില്‍ കണ്ട മമ്മൂട്ടിയേയും,സുരേഷ് ഗോപിയേയുമല്ല മേനകയുടെ മകളുടെ കല്യാണവേദിയില്‍ കണ്ടത്.അകല്‍ച്ച അടുപ്പത്തിന് വഴിമാറിയ സുന്ദരമായ കാഴ്ചയായിരുന്നു അത്. വര്‍ഷങ്ങളുടെ പിണക്കം ഇണക്കമായി മാറിയ കാഴ്ച കല്യാണസദസ്സും സിനിമാ പ്രവര്‍ത്തകരും വളരെയധികം സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്.
Post Your Comments