Kollywood

രജനീകാന്തിന്‍റെ മകളുടെ വിവാഹമോചനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

സംവിധായികയും സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ മകളുമായ സൗന്ദര്യ വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ്‌ പുറത്തുവന്നത്. ഭര്‍ത്താവായ അശ്വിന്‍ കുമാറുമായി തനിക്കു ഒത്തുപോകാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ കഴിഞ്ഞദിവസം കുടുംബ കോടതിയില്‍ സൗന്ദര്യ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2010-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്നേഹവും, പരസ്പര വിശ്വാസവും നഷ്ടപ്പെട്ടതാണ് ഇവര്‍ക്കിടയിലെ വേര്‍പിരിയലിന് വഴിവെച്ചത്. നാലു വര്‍ഷത്തെ പ്രണയം വിവാഹ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ പലപ്രശ്നങ്ങളും തലപൊക്കി തുടങ്ങി. പൊതുവേദികളിലും, മറ്റു പരിപാടികളിലുമൊക്കെ പങ്കെടുക്കുമ്പോള്‍ ദാമ്പത്യം  എന്ന അടുപ്പമുള്ള ബന്ധം ഇവര്‍ മറക്കുന്നുവെന്നും, അവിടെയൊക്കെ ഒരു അകല്‍ച്ചയാണ് ഇവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഇത്തരം സാഹചര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിച്ചതെന്നുമാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button