General

മലയാളസിനിമയുടെ ആസ്ഥാന അന്യസംസ്ഥാനത്തൊഴിലാളി, ജീവിതത്തിന്‍റെ പട്ടിണി മാറി സുമംഗലിന് രക്ഷയായത് മലയാള സിനിമ

അന്യ സംസ്ഥാനത്തൊഴിലാളികള്‍ ആണല്ലോ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.മലയാളികളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും നമ്മുടെ സംസ്ക്കാരവുമായി യോജിച്ച് പോകാന്‍ കഴിയാത്തവരാണ് അവര്‍ എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ പലയിടത്തു നിന്നും വരുന്നുമുണ്ട്.

എന്നാല്‍ ഇതൊന്നും ബാധിയ്ക്കാത്ത ഒരു സ്ഥലം മലയാള സിനിമ ആണെന്ന് തോന്നുന്നു.ജീവിതത്തിന്‍റെ പകര്‍പ്പാണല്ലോ സിനിമ,പല മലയാള സിനിമയുടെയും കഥകളില്‍ അന്യ സംസ്ഥാന ത്തൊഴിലാളികള്‍ക്കും സ്ഥാനം ലഭിച്ചു തുടങ്ങി.അങ്ങനെയുള്ള സിനിമകളുടെ വരവോടെ പ്രശസ്തനായ ഒരാളാണ് സുമന്‍ഗല്‍.മലയാളസിനിമയിലെ ആസ്ഥാന ബംഗാളി അല്ലെങ്കില്‍ അന്ന്യ സംസ്ഥാനതൊഴിലാളിയാണ് സുമംഗല്‍ഇപ്പോള്‍..അന്യസംസ്ഥാന തൊഴിലാളി എന്നുപറഞ്ഞാല്‍ ഇപ്പോള്‍ മലയാളിയുടെ മനസ്സില്‍ വരുന്ന മുഖം ഈ ഒറീസ്സക്കരന്റെതാണ്.

അങ്ങ് ഒറീസ്സയില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഈ പാവത്തിന് വര തെളിയാന്‍ കേരളത്തില്‍ എത്തേണ്ടി വന്നു.വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് ആസാമില്‍ നിന്ന് കേരളത്തിലേക്ക് ജോലി തേടിയെത്തി.ഒടുവില്‍ വൈശാഖ് എന്നാ പുതുമുഖ സംവിധായകന്റെ ചിത്രമായ മസാല റിപ്പബ്ലിക് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാന്‍ ഭാഗ്യം.ലഭിച്ചു.തുടര്‍ന്ന്‍ കനല്‍ എന്ന ചിത്രത്തില്‍ ലാലേട്ടനോടൊപ്പം ഒരു ചെറിയ സീനിലും പ്രത്യക്ഷപെട്ടു. ലാലേട്ടനോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ സുമംഗലിനെ മലയാളികള്‍ക്ക് പരിചിതനാക്കി.പിന്നീട് കിസ്മത് എന്ന ചിത്രത്തിലും സുമംഗല്‍ എന്ന സഞ്ചു വളരെ മികച്ച അഭിനയം കാഴ്ചവെക്കുകയുണ്ടായി.

മലയാള സിനിമ സഞ്ജുവിന്‍റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വന്നിരിയ്ക്കുകയാണ്.കലയും സംസ്ക്കാരവുമെല്ലാം അതിരുകള്‍ കടന്നു കൊടുത്തും വാങ്ങിയും ഒക്കെ തന്നെയാണ് പുഷ്ടി പ്രാപിച്ചിട്ടുള്ളത്.ആ വഴിയില്‍ സഞ്ജുവിനും തലവരയ്ക്ക് തിളക്കം വച്ച്ചുതുടങ്ങിയെന്നു തന്നെ പറയാം.

shortlink

Related Articles

Post Your Comments


Back to top button