പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ഒപ്പം’ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കെ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒപ്പം എന്ന സിനിമയിലെ ഒരു സംഭാഷണം പുതിയൊരു വിവാദത്തിലേക്ക് വഴിതുറന്നിരിക്കുകയാണ്. ‘പ്രായമേറിയ നായികമാരുടെ കളരിപ്പറ്റിന് പ്രാധാന്യം നല്‍കുന്ന മാധ്യമപ്രവര്‍ത്തനം’ എന്ന തരത്തിലെ പരിഹാസമായ സംഭാഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയാണ് നടി ലിസ്സി . പ്രിയദര്‍ശനില്‍ നിന്ന് അടുത്തിടെയാണ് ലിസ്സി വിവാഹമോചനം നേടിയത്. പ്രിയദര്‍ശനുമായി അകന്നു കഴിഞ്ഞു ലിസ്സി കളരിഅഭ്യാസം പഠിക്കാന്‍ തുടങ്ങിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. തന്‍റെ ജീവിതം മാറ്റിമറിച്ചത് കളരി അഭ്യസമാണെന്നും ലിസ്സി പറഞ്ഞിരുന്നു. തന്നെ മനപൂര്‍വ്വം കളിയാക്കാന്‍ വേണ്ടിയാണ് പ്രിയദര്‍ശന്‍ സിനിമയില്‍ ഇങ്ങനെയൊരു സംഭാഷണം എഴുതിചേര്‍ത്തതെന്നാണ് ലിസ്സിയുടെ വാദം.
Post Your Comments