‘സ്ഫടികം’ എന്ന ചിത്രത്തിലെ തോമസ് ചാക്കോയേ ഓര്‍മ്മയില്ലേ? മോഹന്‍ലാല്‍ അവതരിപ്പിച്ച തോമാച്ചായന്‍റെ ബാല്യകാലം അവതരിപ്പിച്ചത് ഇപ്പോഴത്തെ യുവസംവിധായകനായ രൂപേഷ് പീതാംബരനാണ്. കുട്ടി രൂപേഷ് അന്ന് പറഞ്ഞ ‘സ്ഫടിക’ത്തിലെ ഡയലോഗും പ്രേക്ഷകര്‍ മറക്കാനിടയില്ല. ‘ചാക്കോ മാഷ് എന്‍റെ അപ്പനല്ല നിന്റെ അപ്പനാണ്’ എന്ന ഡയലോഗ് സ്ഫടികത്തിലെ മാസ്റ്റര്‍ പീസ് ഡയലോഗ് ആയിരുന്നു. സിനിമയിലല്ലാതെ ജീവിതത്തിലും രൂപേഷിനു സമാനാമായ ഇത്തരമൊരു ഡയലോഗ് പറയേണ്ടി വന്നതാണ് ഏറെ രസകരമായ കാര്യം. രൂപേഷ് ‘സ്ഫടിക’ത്തിലെ ഡയലോഗ് വീണ്ടും ആവര്‍ത്തിച്ചത് യുവനടന്‍ നീരജ് മാധവിനോടാണ്. രൂപേഷിന്റെ പുതിയ ചിത്രമായ ‘മെക്സിക്കന്‍ അപാരത’ എന്ന ചിത്രത്തിന്‍റെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് നീരജ് ആദ്യ കമന്റടിച്ചത്. ‘പണ്ട് നാടുവിട്ട ചാക്കോ മാഷിന്റെ മകന്‍ പുതിയ രൂപത്തില്‍ വരുന്നു’ എന്നാണ് നീരജ് കമന്റ് ചെയ്തത്. ഇതിനു മറുപടിയായിട്ടാണ് രൂപേഷിന്റെ രസികന്‍ പ്രതികരണമെത്തിയത്. ‘എന്‍റെ അപ്പന്‍ ചാക്കോ മാഷല്ല പീതബംരന്‍ ആണെ’ന്നായിരുന്നു രൂപേഷിന്റെ കമന്റ്. ഇത് കണ്ട നീരജ് ‘ക്ഷമിക്കൂ പീതാംബര്‍ജി’യെന്നു വീണ്ടും കമന്റ് ചെയ്തു.
Post Your Comments