General

ഓര്‍മകളില്‍ ഒരു വര്‍ഷം, ‘അമ്മ എങ്ങും പോയിട്ടില്ല അമ്മ ദൂരെ എവിടെയോ ഒരു പ്രോഗ്രാമിന് പോയതാണ്’ രാധിക തിലകിന്റെ ഓര്‍മ്മകളിലൂടെ മകള്‍ ദേവിക

മലയാളത്തിന്‍റെ പ്രിയപട്ടുകാരി രാധിക തിലക് നമ്മളില്‍ നിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രോതാക്കളെ കൂടെകൂട്ടിയ മികച്ച പ്രതിഭയായിരുന്നു രാധിക. ചിത്രയും, സുജാതയുമൊക്കെ പാടി തകര്‍ക്കുന്ന കാലത്തും തന്‍റെ സ്വരമാധുര്യം കൊണ്ട് മലയാള സിനിമയില്‍ ഇടം നേടിയ കലാകാരിയായിരുന്നു രാധിക.
രാധികയുടെ ഓര്‍മ്മകളിലൂടെ കടന്നു പോകുകുകയാണ് മകള്‍ ദേവിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കണ്ണ്‍ നനയിക്കുന്ന വാചകങ്ങളുമായി ദേവിക മനസ്സ് തുറന്നത്.

“അമ്മ ദൂരെ എവിടെയോ ഒരു പ്രോഗ്രാമിന് പോയതാവണം. അവിടെ അമ്മ പാടുന്നുണ്ടാവും. പ്രാര്‍ത്ഥന പോലെ മധുരമായ സ്വരത്തില്‍ പുഞ്ചിരിക്കുന്ന മുഖവുമായി അമ്മ തിരികെ വരും നിറകണ്ണുകളോടെ ദേവിക പറയുന്നു. ‘സങ്കടം വരുമ്പോള്‍ തോളില്‍ ഒന്നുമുഖമമര്‍ത്തിക്കരയാന്‍ ഇനി, ഇല്ലല്ലോ അമ്മേ. ഞാന്‍ ഇടയ്‌ക്കൊക്കെ അമ്മയോട് വാ ശി പിടിച്ച് ചെറിയ വഴക്കുണ്ടാക്കും. പിണക്കം ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് മാറുമെങ്കിലും ആരാദ്യം മിണ്ടുമെന്നുള്ള പ്രശ്‌നമാണ്. പക്ഷേ, ഒരു രാത്രി പിന്നിടാനുള്ള കടുപ്പം അമ്മയുടെ പിണക്കത്തിനില്ല. ‘അമ്മുക്കുട്ടീ’ എന്ന അമ്മയുടെ വിളി വരുമ്പോഴെ എന്റെ പിണക്കവും തീരും. എന്നോട് ജയിക്കുന്നതിനേക്കാള്‍
തോല്‍ക്കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം. ദേവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button