നടന്‍ ഇന്നസെന്റിന്റെ ഭാര്യ ആലീസ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളല്ലങ്കിലും സിനിമാ പ്രേമികള്‍ക്ക് ആലിസിനെ സുപരിചിതമാണ്. ഏതു ചാനലില്‍ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടാലും ആലിസിനെ കുറിച്ച് പങ്കുവയ്ക്കാത്ത ഒരു അഭിമുഖ സംഭാഷണം പോലും ഉണ്ടാകില്ല. 40 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആലീസ് ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ കൈപിടിച്ചു ജീവിതം തുടങ്ങിയത്. ഇന്നസെന്റിന്‍റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന സ്ത്രീയായിരുന്നു അവര്‍. ക്യാന്‍സര്‍ ബാധിതനായ ഇന്നസെന്റിന് ജീവിതത്തിലേക്ക് തിരികെ വരാന്‍ കരുത്ത് പകര്‍ന്ന ആലീസ് മാതൃകയാക്കേണ്ട ഏറ്റവും നല്ല സ്ത്രീ ജീവിതത്തിന്‍റെ ഉടമയാണ്.
ഓരോ ടിവി ഷോകളിലും അലീസിനെക്കുറിച്ച് പറയാന്‍ ഇന്നസെന്റിന് ഒരുപാട് കഥകളുണ്ടാകും. അതില്‍ പലതും വളരെ രസകരമായ കഥകളാണ് .ദാമ്പത്യ ബന്ധത്തെ നര്‍മത്തിന്‍റെ കഥകള്‍ വിതറി ഇന്നസന്‍റ് സുന്ദരമാക്കാറുണ്ട്. അങ്ങനെ ഇന്നസെന്റും ആലീസും നമുക്കുള്ളില്‍ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്. ക്യാന്‍സറിനെ തോല്‍പ്പിച്ചു ജീവിതത്തിലേക്ക് തിരികെയെത്തിയ ഇന്നസെന്റിന്റെ ഏറ്റവും വലിയ സമ്പാദ്യം ആലീസ് എന്ന നല്ല ജീവിതസഖിയാണ്. ഇനിയും ഒരുപാട് വര്‍ഷങ്ങളിലൂടെ അലീസിന്റെയും ഇന്നസെന്റിനെയും ദാമ്പത്യജീവിതം മനോഹരമായി തീരട്ടെ.
Post Your Comments