
നിരൂപക പ്രശംസയും ജനശ്രദ്ധയും പിടിച്ചു പറ്റാറുള്ള ഷാജി.എന്‍ കരുണ്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും പ്രിയങ്കരമാണ്. തന്‍റെ പുതിയ ചിത്രത്തിനായുള്ള പ്രാരംഭ ജോലികള്‍ ഷാജി.എന്‍.കരുണ്‍ ആരംഭിച്ചു കഴിഞ്ഞു. 2013-ല്‍ പുറത്തിറങ്ങിയ ‘സ്വപാന’മായിരുന്നു ഷാജി.എന്‍. കരുണ്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ജയറാമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ കഥയാണ് ഷാജി.എന്‍. കരുണ്‍ തന്‍റെ പുതിയ ചിത്രത്തില്‍ വിഷയമാക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് കൂട്ട ബലാത്സംഗത്തിനിരായാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണനാണ്. ‘ഓള്‍’ എന്നാണ് പുതിയ ഷാജി.എന്‍ കരുണ്‍ ചിത്രത്തിന്‍റെ നാമം. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്താനാണ് സംവിധായകന്‍റെ ശ്രമം
Post Your Comments