General

വിവാഹജീവിതത്തിലെ തകര്‍ച്ചയെക്കുറിച്ച് നടി മാധു

1990 കാലഘട്ടങ്ങളില്‍ മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായിരുന്നു നടി മധു. 90 കാലഘട്ടത്തിനു ശേഷം മാധു സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. അമേരിക്കയിലുള്ള ഡോക്ടര്‍ ജേക്കബിനെ വിവാഹം കഴിച്ചതോടെ മാധു സിനിമ ജീവിതം മതിയാക്കി അമേരിക്കയിലേക്ക് പറന്നു. ജീവിതത്തിലെ പരസ്പരമുള്ള അസ്വാരസ്യങ്ങളും വിശ്വാസത്തകര്‍ച്ചയും മൂലം ഇരുവരും 2012-ല്‍ വിവാഹമോചിതരായി. ‘അമര’വും ‘സദയ’വും പോലെയുള്ള മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച മാധുവിനെക്കുറിച്ചുള്ള അധിക വിവരങ്ങളൊന്നും പിന്നീട് മാധ്യമങ്ങളില്‍ വന്നിരുന്നില്ല.

ജേക്കബുമായുള്ള പ്രണയം ദൃഡമായിരുന്നു. പ്രണയത്തിനു വേണ്ടി എല്ലാം ത്യജിക്കാനുള്ള മനസ്സ് എനിക്ക് ഉണ്ടായിരുന്നു പക്ഷേ ജീവിതത്തില്‍ പരസ്പര വിശ്വാസം നഷ്ട്ടപ്പെട്ടപ്പോള്‍ എല്ലാം തകര്‍ന്നു നടി മാധു പറയുന്നു. വിവാഹമോചനം കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടരുന്ന മാധു അവിടെ ഡാന്‍സ് സ്കൂള്‍ നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments


Back to top button