ഓണത്തിനെത്തിയ ജൂഡ് ആന്റണി ചിത്രമായിരുന്നു ഒരു മുത്തശ്ശി ഗദ. അന്ന ചാണ്ടി എന്ന 65കാരിയെ നായികയാക്കി പറഞ്ഞ ചിത്രം തീയേറ്ററില്‍ മികച്ച കയ്യടികളോടെ മുന്നേറുകയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും എത്തുന്നുണ്ട്. സിനിമയിലെ മറ്റൊരു മുത്തശ്ശി കഥാപാത്രമായിട്ടാണ് ഭാഗ്യലക്ഷ്മി അഭിനയിക്കുന്നത്. മുത്തശ്ശിയായി അഭിനയിക്കാന്‍ തീരെ മടിയുണ്ടായിരുന്നില്ലായെന്നും, ഈ വേഷം വളരെ എന്ജോയ് ചെയ്തു അഭിനയിച്ചതാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മുത്തശ്ശിയായി അഭിനയിക്കാന്‍ എന്തിന് മടികാണിക്കണം എന്‍റെ മകന് ഇപ്പോള്‍ 29 വയസ്സുണ്ട്. അവന്‍റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഞാന്‍ എപ്പോഴേ മുത്തശ്ശിയാകുമായിരുന്നു. അത് കൊണ്ട് പ്രായമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ലായെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ഇതിലെ മുത്തശ്ശി വേഷത്തിനായി പഴയകാല നടിമാരെ പലരെയും സമീപിച്ചുവെന്നും എന്നാല്‍ മുത്തശ്ശിയുടെ വേഷം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ലായെന്നും ഭാഗ്യലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രായമായ വേഷങ്ങള്‍ സ്വീകരിച്ചാല്‍ പിന്നെ തേടി വരുന്നതൊക്കെ അത്തരത്തിലുള്ള കഥാപാത്രങ്ങളായിരിക്കും എന്ന പേടിയാണ് അവര്‍ക്കുള്ളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments