കൊച്ചി: മലയാളികളുടെ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മലയാള സിനിമയിലേക്കും തീവ്രവാദബന്ധം വ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രശസ്തരായ രണ്ടു സംവിധായകരടക്കം 17 പേര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇവര്‍ ആരൊക്ക? സൂപ്പര്‍സ്റ്റാറുകളുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അസോസിയേറ്റ് മേക്കപ്പ്മാന്‍ മുതല്‍ സംവിധായകര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. നിരന്തരം വിദേശ യാത്ര നടത്തുകയും, വിദേശത്തു നിന്നു നിരന്തരഫോണ്‍കോളുകളുമാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്.
തുടര്‍അന്വേഷണത്തിനായി കേസ് എന്‍ഐഎയ്ക്കും, സിബിഐയ്ക്കും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അഞ്ചിലേറെ സിനിമകള്‍ സംവിധാനം ചെയ്ത നവാഗതരായ രണ്ടു സംവിധായകരെയാണ് കൂടുതല്‍ സംശയിക്കുന്നത്. ഇവരുടെ സിനിമകള്‍ക്കായി വിദേശത്തുനിന്നു പണം ഒഴുകിയെത്തിയെന്ന വിവരങ്ങള്‍ ലഭിച്ചു.
ഈ രണ്ടു സംവിധായകരും അടുത്തിടെ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും, സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments