താരപുത്രന്മാര്‍ മലയാള സിനിമയില്‍ നിലയുറപ്പിക്കുന്ന മലയാള സിനിമാ ശ്രേണിയിലേക്ക് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ചില പ്രമുഖ സംവിധായകരും പുതുമുഖ സംവിധായകരും പ്രണവിനോട് കഥ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രണവിന്റെ നായക അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ലാലേട്ടന്‍ ആരാധകരും സിനിമാ ലോകവും. മികച്ചൊരു കൂട്ടുകെട്ടിനൊപ്പമാകും പ്രണവിന്റെ മലയാളത്തിലേക്കുള്ള സിനിമാ പ്രവേശനം. ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങളിലാണ് ബാലതാരമായി പ്രണവ് പ്രത്യക്ഷപ്പെട്ടത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമന്‍’ എന്ന ചിത്രത്തിലും മേജര്‍ രവിയുടെ ‘പുനര്‍ജനി’ എന്ന ചിത്രത്തിലും. ‘പുനര്‍ജനി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2002-ലെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് പ്രണവ് സ്വന്തമാക്കുകയും ചെയ്തു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലും പ്രണവ് തല കാണിച്ചിരുന്നു. പ്രണവ് മോഹന്‍ലാലിന്‍റെ നായക അരങ്ങേറ്റത്തിനായി ഒരുകൂട്ടം പ്രേക്ഷക സമൂഹം മലയാള സിനിമയില്‍ ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്. തുടര്‍ നാളുകളില്‍ അത്തരമൊരു താരപുത്രന്റെ താരോദയം മലയാള സിനിമയിലേക്ക് കടന്നു വരും എന്ന് തന്നെ കരുതാം.
Post Your Comments