ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മാതൃഭുമി അവതാരകനായ വേണു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഉറി ഭീകരാക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യവുമായി എത്തിയ വേണു വിമര്‍ശകരുടെ ഇടയില്‍പ്പെട്ട് ശരിക്കും വെള്ളം കുടിച്ചിരുന്നു. എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് വിവാദം വീണ്ടും കൊഴുക്കുന്ന ലക്ഷണമാണ്. ആഷിക് അബു എന്ന സംവിധായകന്‍ വേണുവിനു ഈ കാര്യത്തില്‍ പിന്തുണ അറിയിച്ചതോടെ ആഷിക് അബുവിന്‍റെ വാ തുന്നികെട്ടുന്ന നല്ല കലക്കന്‍ മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍.
വേണുവിന്‍റെ ചിത്രം സഹിതം പിന്തുണ അറിയിച്ചിട്ട ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ശക്തമായ പ്രതിഷേധം വന്നു നിറയുകയാണ്. ആഷിക് പിന്തുണച്ചിട്ട പോസ്റ്റിനു താഴെയായി വന്ന അതീവ രസകരമായ ഒരു കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. ‘എന്നെയും രണ്ട് വയസ്സുള്ള അനിയനെയും അമ്മച്ചിയേയും ഉപേക്ഷിച്ചു അടുത്ത വീട്ടിലെ മറിയാമ്മ ചേച്ചിയുമായി അപ്പച്ചന്‍ മുങ്ങി കാണിച്ചത് പോക്രിത്തരമാണെങ്കിലും ഞാനും അപ്പച്ചനൊപ്പം’. ഇത്തരമൊരു രസകരമായ കമന്റാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.ആഷിക്കിന് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയാണിതെന്നും സോഷ്യല്‍മീഡിയയിലെ മറ്റുപലരും അഭിപ്രായപ്പെടുന്നു.
Post Your Comments