ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ പാകിസ്ഥാന്‍ താരത്തെ ബ്രിട്ടിഷ് ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടിഷ് ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കുന്ന മാര്‍ക്ക് അന്‍വര്‍ എന്ന താരത്തെയാണ് പുറത്താക്കിയത്. ഉറി ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ട്വീറ്റ് ആണ് ബ്രിട്ടീഷ് ചാനലുകാരുടെ കണ്ണില്‍പ്പെട്ടത്. പാക് താരങ്ങള്‍ എന്തിനാണ് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് പണമാണോ ഇവരുടെ പ്രശ്നമെന്നും പാകിസ്ഥാനികള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്നും മാര്‍ക്ക് അന്‍വര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഇയാള്‍ വിമര്‍ശിക്കുന്നുണ്ട്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇയാള്‍ ചെയ്ത ട്വീറ്റ് നീക്കം ചെയ്തു.
Post Your Comments