Hollywood

സ്വന്തം മക്കളെ ഉപദ്രവിച്ചു; ബ്രാഡ് പിറ്റിനെതിരെ അന്വേഷണവുമായി അമേരിക്കൻ കുറ്റാന്വോഷണ ഏജന്‍സി

കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ബ്രാഡ്പിറ്റ്- ആഞ്ജലീന ജോളി എന്നിവരുടെ വിവാഹമോചന വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ടു ബ്രാഡ് പിറ്റിനെതിരെ അന്വേഷണവുമായി അമേരിക്കൻ കുറ്റാന്വോഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രംഗത്ത്. സ്വന്തം മക്കളെ ശകാരിക്കുകയും ശരീരകമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസിലാണ് അന്വഷണം ആരംഭിച്ചിരിക്കുന്നത്. ബ്രാഡ്പിറ്റ്- ആഞ്ജലീന ദമ്പതികള്‍ക്ക് ആറു കുട്ടികളാണുള്ളത്. കുട്ടികളോടുള്ള ബ്രാഡ് പിറ്റിന്‍റെ മോശം സമീപനമാണ് തന്നെ വിവാഹമോചനത്തിലെത്താന്‍ പ്രേര്‍പ്പിച്ചതെന്നു ആഞ്ജലീന തുറന്നു പറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button