Bollywood

‘നിര്‍ഭയ എന്ന പെണ്‍കുട്ടിയായിരുന്നു എന്‍റെ മനസ്സ് മുഴുവന്‍ ബലാത്സംഗ രംഗത്ത് അഭിനയിക്കുമ്പോള്‍ എന്‍റെ കണ്ണ് ശരിക്കും നിറഞ്ഞൊഴുകിയിരുന്നു’ ബോളിവുഡ് നടി തപ്സി പറയുന്നു

അമിതാഭ് ബച്ചനൊപ്പം ‘പിങ്ക്’ എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ട തപ്സി പന്നു സ്ത്രീ സ്വാതന്ത്രിയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ബലാത്സംഗ ശല്യത്തില്‍ നിന്ന് പെണ്ണുങ്ങള്‍ എന്ന് മോചിതരാകുന്നുവോ അന്ന് മാത്രമേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്നാണ് തപ്സിയുടെ അഭിപ്രായം. ‘പിങ്ക്’ എന്ന സിനിമയില്‍ബലാല്‍സംഗത്തിനിരയായ കഥാപാത്രമായി അഭിനയിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ അത്തരം ദുരനുഭവം നേരിട്ടവരുടെ മനസ്സ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും തപ്സി പന്നു പറയുന്നു. നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം നമുക്ക് മറക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇതൊന്നും ഇല്ലാത്ത ഇന്ത്യയാണ് താന്‍ വിഭാവനം ചെയ്യുന്നതെന്നും തപ്സി കൂട്ടിച്ചേര്‍ത്തു. ബലാല്‍സംഗ രംഗത്ത് അഭിനയിക്കുമ്പോള്‍ എന്‍റെ കണ്ണ് ശരിക്കും നിറഞ്ഞൊഴുകിയിരുന്നു. സംവിധായകനും മറ്റും വന്നു എന്നെ ആ അവസരത്തില്‍ ആശ്വസിപ്പിച്ചു. ‘പിങ്ക്’ എന്ന സിനിമ ബലാത്സംഗം കുറയാന്‍ കാരണമാകുന്ന ഒരു ചിത്രമായി മാറുമെന്നും തപ്സി പറയുന്നു.

shortlink

Post Your Comments


Back to top button